Body shaming on Anoop Krishnan's fiancee after their engagement video was out
ബിഗ് ബോസ് സീസണ്‍ ത്രീയിലെ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണന്‍. ഷോയിലെ ഇടപെടലുകളിലൂടെ പെട്ടെന്ന് തന്നെ ജനപ്രീതി നേടിയെടുക്കാന്‍ അനൂപിന് സാധിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമായിരിക്കുകയാണ്. ഏറെ കാലമായുള്ള അനൂപിന്റെ പ്രണയം വിവാഹത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ താരാം പങ്കുവെച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അനൂപിന്റെ വധു ഐശ്വര്യയ്‌ക്കെതിരെ കടുത്ത ബോഡി ഷെയിമിംഗ് കമന്റുകളാണ് ഉയരുന്നത്